ശ്രീകണ്ഠാപുരം: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹു. ഇരിക്കൂർ MLA അഡ്വ: സജീവ് ജോസഫിന് സ്വീകരണം നൽകി. ശ്രീകണ്ഠാപുരം ഇന്ദിരാഭവനിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം നഗരസഭാദ്ധ്യക്ഷൻ അഡ്വ: ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ ശ്രീ.കെ.വി.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ ശ്രീ.പ്രദീപ് കുമാർ കെ വി, നഗരസഭ മുൻ ചെയർപേഴ്സൻ.ഡോ. കെ. വി. ഫിലോമിന, ജില്ലാ ചെയർമാൻ ശ്രീ.സുരേഷ് കൂത്തുപറമ്പ്, ജില്ലാ വൈസ് ചെയർമാൻ ഡോ.വി.എ.അഗസ്റ്റിൻ, നാരായണൻ കോയിറ്റി, ഡോ. പി. കെ. ഗോപിനാഥ്, ജയശ്രീ ശ്രീധരൻ, എരുവേശി പഞ്ചായത്ത് അംഗം ശ്രീമതി സാലി മാത്യു തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. വളരെയേറെ നല്ല പ്രവർത്തനങ്ങൾ നടത്താനും മലയോര മണ്ഡലത്തിൻ്റെ വികസന കുതിപ്പിന് ശക്തമായ നേതൃത്വം നൽകുന്നതിനും എം എൽ എ ക്ക് സാധിക്കട്ടേയെന്നും എല്ലാവരും ആശംസിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിനും എല്ലാവരുടേയും ആശംസാ വചനങ്ങൾക്കും എം എൽ എ നന്ദി പറഞ്ഞു. സംസ്കാര സാഹിതി നിയോജക മണ്ഡലം ജനറൽ കൺവീനർ ശ്രീ.മധു തൊട്ടിയിൽ സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീമതി ജോസഫീന ടീച്ചർ നന്ദിയും പറഞ്ഞു.



0 Comments