ഉളിക്കൽ: മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ ആയ കേരള മീഡിയ പേർസൺസ് യൂണിയൻ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ മക്കളിൽ sslc, plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു, K.M.P.U ഇരിട്ടി മേഖല സെക്രട്ടറി ഷിബു. പി. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ K. M. P. U മുൻ കണ്ണൂർ ജില്ല പ്രസിഡന്റ് വിൽസൺ ചാക്കോ അധ്യക്ഷത വഹിച്ചു. K. M. P. U സംസ്ഥാന പ്രൊജക്റ്റ് കോ ഓർഡിനേറ്ററും, എൻ.ജി.ഒ കൺവീനറുമായ സുവീഷ് ബാബു ഇരിട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു, അമൽ ഷാജു, ജോസഫ് സുനിൽ, റീനറ്റ് റോസ് ഷിബു എന്നിവർ ആദരവ് ഏറ്റുവാങ്ങി, ഹരിദാസൻ കെ. കെ, ഉണ്ണികൃഷ്ണൻ എം. കെ, ജസ്റ്റിൻ തോമസ്, സുനിൽ കെ പീറ്റർ, ഷാജു വി. എൽ, ഷിജോ ജേക്കബ്, ദിലീഷ് കെ. കെ, പുരുഷോത്തമൻ വി. വി, അജേഷ് പി എന്നിവർ സംസാരിച്ചു.





0 Comments