സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ്ഹാളിൽ തുടക്കമായി


കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ്ഹാളിൽ തുടക്കമായി. സമ്മേളനത്തോടനുബന്ധിച്ച് ഉപഭോകത്ര സഹകരണ സംഘങ്ങൾ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ജിജു, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ മനോഹരൻ, സിഐടിയു കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എം സുരേന്ദ്രൻ, പി നിഖിൽ എന്നിവർ സംസാരിച്ചു.



إرسال تعليق

0 تعليقات