കോഴിക്കോട്ട് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് യുവാവ് മരിച്ചു.

 



 

കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി കുതിരക്കുട പുള്ളുവനം കണ്ടി ബിജുവാണ് മരിച്ചത്. നാൽപ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ ഭാസ്ക്കരൻ

അമ്മ: വിലാസിനി,ഭാര്യ: രമ്യമക്കൾ: അദ്വൈത് അഭിരാം

സഹോദരങ്ങൾ: ഷൈജു, ഷൈജ.അമീബിക് മസ്തിഷ്കജ്വര ബാധിച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊല്ലം ഓട്ടോ ഡ്രൈവേഴ്‌സ് കോർഡിനേഷൻ കമ്മറ്റി ജോയൻ്റ് സെക്രട്ടറിയും സിഐടിയു ഭാരവാഹിയുമാണ്.



إرسال تعليق

0 تعليقات