ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ.

 




കണ്ണൂർ: ട്രെയിനിൽ കൊണ്ടുവരുമ്പോൾപൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലിസ് പിടികൂടി.

പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയെയാണ്  പിടികൂടിയത്. മഹാബലേശ്വറിൽ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഇയാളെ കണ്ണൂർ ടൗൺസ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും

കണ്ണൂർ ടൗൺ പോലീസ് പൂനയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ രക്ഷപ്പെട്ടത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതി കാവലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.



Post a Comment

0 Comments