ഇരിട്ടിയിൽ ഇന്നുമുതൽ ഗതാഗത പരിഷ്കാരം; നിയമ ലംഘകർക്കെതിരെ കർശന നടപടി.

 



ഇരിട്ടി: ഇരിട്ടി നഗരസഭയും പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ഇരിട്ടി നഗരത്തിൽ നടപ്പിലാക്കുന്ന പരിഷ്‌ക്കാരം ബുധനാഴ്ച മുതൽ നിലവിൽ വരും. പരിഷ്‌കാരം ഫലപ്രദമാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിത്യവും നിരീക്ഷണവും നടക്കും.

സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പാർക്കിംഗ് മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. അരമണിക്കൂറിൽ കൂടുതൽ ആവശ്യം വരുന്നപക്ഷം പേ പാർക്കിംഗ് സംവിധാനത്തിലേക്ക് മാറ്റണം.

ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കാൻ പോലീസിന്റേതുൾപ്പെടെ പരിശോധന ശക്തമാക്കുകയും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യും.
ഇരിട്ടി പാലം മുതൽ റോഡിന്റെ ഇടതുവശം ഗ്രീൻലീഫ് ഫ്‌ളവേഴ്സ് വരെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.

ഗ്രീൻ ലീഫ് ഫ്‌ളവേഴ്സ് മുതൽ മലനാട് റബ്ബർ വരെയുള്ള ഭാഗം ഇരുചക്ര പാർക്കിംങ്ങിനാണ് ക്രമീകരിച്ചത്. നഗരത്തിൽ എത്തുന്നവർ തോന്നിയപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് നഗരത്തിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നത്.

ഇരിട്ടിയിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് പോകേണ്ടവർ തോന്നിയ ഇടങ്ങളിലെല്ലാം പാർക്ക് ചെയ്ത് പോകുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത്തരം വാഹനങ്ങൾ മാറ്റുവാനും പറ്റുന്നില്ല. നഗരത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്കും അല്പ സമയം പാർക്ക് ചെയ്ത് കാര്യങ്ങൾ സാധിക്കുന്നതിന് ഇത്തരം പാർക്കിംങ് പ്രതിസന്ധിയുണ്ടാക്കുന്നു.

ഓരോ വാഹനങ്ങൾക്കും നിശ്ചയിച്ച ഇടങ്ങൾ ഇവയാണ്
🛺ഓട്ടോറിക്ഷ പാർക്കിംങ്ങ് :-

ലൗവ്‌ലി സിൽക്ക് മുതൽ എൻ പി കവല വരെ നിലവിലെ ഓട്ടോ പാർക്കിംഗ് തുടരും.

നാദം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ്ഹോം വരെ, ജയ ബേക്കറി മുതൽ ബാഗ് ബസാർ വരെ, യൂണിയൻ ബാങ്ക് കൾവർട്ട് മുതൽ ടി എൻ ഡ്രൈവിംഗ് സ്‌ക്കൂൾ വരെ, ഫാത്തിമ കോംപ്ലക്‌സ് ജംഗ്ഷൻ മുതൽ പങ്കജ് ജ്വല്ലറി വരെ, കെ കെ ടൂറിസ്റ്റ് ഹോം മുതൽ ശുഭ ഹാർഡ് വേഴ്‌സസ് വരെ, പുതിയ ബസ്സ് സ്റ്റാൻഡ് റോഡിൽ വലതുവശം നിലവിലുള്ള ഓട്ടോ സ്റ്റാൻഡ് തുടരും.

🏍️ ഇരുചക്ര വാഹന പാർക്കിംങ്ങ് :-

സംഘം പൂജാസ്റ്റോർ മുതൽ ആര്യൻസ് ഹോട്ടൽ റോഡ് വരെ, ഗ്രാൻഡ് ബസാർ മുതൽ മൈജി ബിൽഡിംഗ് ജംഗ്ഷൻ വരെ. സൂര്യ ഹോട്ടൽ ജംഗ്ഷൻ മുതൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് വഴി വരെ, നേരമ്പോക്ക് കവല മുതൽ ശ്രുതി ജ്വല്ലറി വരെ ഒറ്റവരി ടൂ വീലർ പാർക്കിംങ്, ഓറോ മുതൽ പി വി എം ഔഷധ ശാല വരെ ഒറ്റവരി ടൂ വീലർ പാർക്കിംഗ്.

🚗കാർ പാർക്കിംങ്:-

ആര്യൻസ് ഹോട്ടൽ റോഡ് മുതൽ ബൈപ്പാസ് റോഡ് കവല വരെ പ്രൈവറ്റ് കാർ പാർക്കിംങ്,

ഫൂട്ട് ആൻഡ് ഫീറ്റ് മുതൽ നാദം ജ്വല്ലറി കവല, തൗഫീഖ് ഹോട്ടൽ മുതൽ ഗ്രാൻഡ് ബസാർ വരെ പ്രൈവറ്റ് കാർ, ഹാൻടെക്‌സ് മുതൽ സൂര്യ ഹോട്ടൽ റോഡ് വരെ

അര മണിക്കൂർ പ്രൈവറ്റ് കാർ പാർക്കിംങ്ങ് ഏരിയ, ശ്രുതി ജ്വല്ലറി മുതൽ താലൂക്ക് ഓഫീസ് കവല വരെ പ്രൈവറ്റ് കാർ പാർക്കിംഗ്, റൂറൽ ബാങ്ക് നീതി മെഡിക്കൽസ് മുതൽ ഓറോ ബോർ ഷോപ്പ് വരെ, ഷൂബൈ മുതൽ സ്‌കൈ ഗോൾഡ് വരെ പ്രൈവറ്റ് കാർ പാർക്കിംഗ് ആണ്.

🚘 ടാക്‌സി സ്റ്റാൻഡ്
ബൈപ്പാസ് റോഡ് മുതൽ ഫൂട്ട് ആൻഡ് ഫീറ്റ് വരെ, പ്രിയ ഹോട്ടൽ മുതൽ തൗഫീഖ് ഹോട്ടൽ വരെ നിലവിലെ ടാക്സി ജീപ്പ് സ്റ്റാന്റ്, ആക്രിക്കട മുതൽ യൂണിയൻ ബാങ്ക് കൾവർട്ട് വരെ.

❌നോപാർക്കിംങ് ഏരിയ :-

ബാഗ് ബസാർ മുതൽ പ്രിയ ഹോട്ടലിന് മുൻപ് വരെ, എസ് സ്‌ക്വയർ റസിഡൻസി കവല മുതൽ തലാൽ ഷോപ്പിംഗ് മാൾ വരെ, ടേക്ക് എ ബ്രേക്ക് കൾവർട്ട് മുതൽ ആക്രിക്കട വരെ, പയഞ്ചേരിമുക്ക് പെട്രോൾ പമ്പ് മുതൽ സൂര്യ സിൽക്ക്സ് കൾവർട്ട് വരെ, പയഞ്ചരിമുക്ക് കവല മുതൽ മാത്യകാ സൂപ്പർ മാർക്കറ്റ് വരെ, ആർ വിഷൻ മുതൽ പയഞ്ചേരി കവല വരെ, ഇരിട്ടി പാലം മുതൽ ഹാൻടെക്‌സ് വരെ , സ്‌കൈ ഗോൾഡ് മുതൽ എംടുഎച്ച് ജംഗ്ഷൻ കലുങ്ക് വരെ, നഗരസഭാ റോഡ് കവല മുതൽ പയഞ്ചേരിമുക്ക് ജംഗ്ഷൻ വരെ, ഇരിട്ടി പുതിയ ബസ്സ് സ്റ്റാൻഡ് കവല മുതൽ ബൈപ്പാസ് റോഡ് ബി എഫ് സി ഫ്രൂട്ട് കട വരെ, പഴയ പാലം മുസ്ലീം പള്ളി മുതൽ ബസ്സ്സ്റ്റാൻഡ്വരെ ബൈപാസ് റോഡ് ഇരുവശവും.



إرسال تعليق

0 تعليقات