തളിപ്പറമ്പ:തളിപ്പറമ്പ് പുഷ്പഗിരിക്ക് സമീപം മണാട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന കായ്ക്കാരൻ ചിപ്സ് ആൻ്റ് സ്വീറ്റ് സ്റ്റാളിന് തീപിടിച്ചു .
സംഭവം ഉടൻ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.വീട്ടിലേക്ക് പോകുന്ന തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകസമിതി അംഗം കെ വി ടി ഗഫൂർ തീ പിടിക്കുന്നത് കാണുകയും ഉടൻ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസിനെ വിവരമറിയിച്ചു.
റിയാസിൻ്റെ ഇടലെടലിനെ തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫയർഫോഴ്സ് കുതിച്ചെത്തുകയും നാട്ടുകാരും വ്യാപാരികളും യുദ്ധകാല അടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമോ വലിയ നഷ്ടമോ ഇല്ലാതെ തീ അണക്കാൻ സാധിച്ചു.
സ്റ്റാളിന്റെ അടുപ്പും, അനുബന്ധ മോട്ടോറും , സ്റ്റോക്ക് ചെയ്തിരിക്കുന്ന ചിപ്സ് ഓയിലും, മറ്റു ഉപകരണങ്ങളും കത്തി നശിക്കുകയുണ്ടായി.





0 Comments