പയ്യാവൂർ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം.

 


പയ്യാവൂർ: ലയൺസ് ഇൻ്റർനാഷണൽ പയ്യാവൂർ ക്ലബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങ് ചെ മ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഷീന ജോ ബിൻ പ്രാർത്ഥനാ ഗാനം ആലപിച്ചു. ജിഷ സിജോ ഫ്ലാഗ് സല്യൂ ട്ടേഷൻ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്‌ട് ഡയറക്‌ടറി എഡിറ്റർ ഷാജി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.


നിലവിലുള്ള പ്രസിഡൻ്റ് പി. മോഹനൻ അധ്യക്ഷത വഹിച്ചു. ജോബിൻ ജോസ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സിജോ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പി.എസ്. സുരേജ് പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണം നിർവഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്‌ട് ഗവർണർ ഡോ. ഒ.വി. സ നൽ പുതുതായി ക്ലബിൽ ചേർന്നവരെ സ്വീകരിച്ചു. എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.


നിയുക്‌ത പ്രസിഡൻ്റ് പ്രിൻസ് തോമസ് അയ്യങ്കാനാൽ മറുപടി പ്രസംഗം നടത്തി. ഇതോടൊപ്പം ക്ലബിൻ്റെ ഈ വർഷത്തെ വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ചീഫ് കോ ഓർഡിനേറ്റർ ബെന്നി ജോൺ, സിത്താര സനൽ, പ്രദീപ്, പി. മോഹ നൻ എന്നിവർ പ്രസംഗിച്ചു. ജോയ് തോമസ് നേതൃത്വം നൽകി. തു ടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.



Post a Comment

0 Comments