പരിയാരം: ഗൃഹനാഥൻ കിണറിൽ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസൻ(60)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിക്കും 10.15 മണിക്കുമിടയിലാണ് സംഭവം. പയ്യന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്‌സ് സംഘമാണ് പുറത്തെടുത്തത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ പാറമ്മൽ കണ്ണൻ -മീത്തലെ വീട്ടിൽ പാർവതിയമ്മ യുടേയും മകനാണ്. ഭാര്യ: പി.വി.ശ്രീന നരിക്കോട്(മണ്ടൂർ ആയുർവേദ ക്ലിനിക്ക്). മക്കൾ : അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം). മരുമകൻ: കെ.വി.അശ്വിൻ(ദുബായ്).സഹോദരങ്ങൾ: എം.വി.രമണി, എം.വി.മുരളീധരൻ. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ നാലരവരെ പടന്നപ്പുറം പൊതുജനവായനശാലയിൽ പൊതുദർശനത്തിന് ശേഷം അഞ്ചിന് പടന്നപ്പുറം പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.




0 Comments