കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF)
കണ്ണൂർ ജില്ല കൺവെൻഷനും യാത്രയയപ്പും ചെമ്പ്ര കോമേഴ്സ് ഹാളിൽ നടന്നു. എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്നതിന് പല മേഖലകളിൽ നിന്നും പ്രതികൂല പ്രവർത്തനങ്ങൾ നടക്കുന്ന ഈ സമയത്ത് സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി kbef പോലുള്ള സംഘടനകൾ മുന്നിട്ടിറങ്ങുന്നത് പ്രശംസനീയമായ പ്രവർത്തിയാണ് പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.
KBEF ജില്ലാസെക്രട്ടറി സിപി സൗന്ദർ രാജ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.വി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.
സി.എൻ. മോഹനൻ,ടി.രാജൻ, പി.എം ശ്രീരാഗ്, എൻ.ടി.സാജു, പി. ഗീത തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
KBEF ജില്ലാ ജോയിന്റ് സെക്രട്ടറി E. C. രാജേഷ് നന്ദി പ്രകാശനം നടത്തി.






0 تعليقات