ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 178 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിങ്സിൽ 462 റൺസ് എടുത്ത ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്ത ആതിഥേയർ മൂന്നാം ദിവസം 284 റൺസ് എടുത്ത് പുറത്തായി. 90 റൺസ് നേടുന്നതിനിടയിൽ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെട്ട ആതിഥേയരെ ഫോളോ ഓൺ ചെയ്യുന്നതിൽ നിന്നും രക്ഷിച്ചത് സെഞ്ച്വറി നേടിയ സോനൽ ദിനുഷയും അർദ്ധ സെഞ്ച്വറി നേടിയ നിരോഷൻ ഡിക്വെല്ലയും ചേർന്നാണ്. ലങ്കൻ ഇന്നിംഗ്സ് 200 കടന്നത് ആറാം വിക്കറ്റിൽ സോനൽ ദിനുഷയും നിരോഷൻ ഡിക്വെല്ലയും ചേർന്ന് പടുത്തുയർത്തിയ 146 റൺസിന്റെ കൂട്ടുകെട്ട് മൂലമാണ്. ഇന്ത്യയ്ക്കായി മാനവ് സുതർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മഴ വില്ലനാകുന്നു മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ അതിവേഗം സ്കോർ ചെയ്ത് ശ്രീലങ്കയെ സമ്മർദ്ധത്തിൽ ആക്കുക ആണ് ഇന്ത്യയുടെ നാളത്തെ ലക്‌ഷ്യം. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ദേവ്ദത്ത് പാടിക്കൽ സെഞ്ചുറിയും കെഎൽ രാഹുൽ ധ്രുവ് ജുറേൽ എന്നിവർ അർദ്ധ സെഞ്ചുറികളും നേടി.


.gif)


0 تعليقات