പരീക്ഷ നടത്തിപ്പിൽ നിരന്തരമായി അനാസ്ഥ കാണിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ പിരിച്ചുവിടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എംപി


പരീക്ഷ നടത്തിപ്പിൽ നിരന്തരമായി അനാസ്ഥ കാണിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ പിരിച്ചുവിടണമെന്ന് ഡോ. വി ശിവദാസൻ എംപി. യുജിസി നെറ്റ് പരീക്ഷകൾ റദ്ദാക്കിയതിൻ്റെ പശ്ചാത്തലത്തിൽ ഡോ. വി ശിവദാസൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. യുജിസി നെറ്റ് ചോദ്യപേപ്പറിലെ ഗുരുതര പിഴവുകളെ തുടർന്ന് കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ എന്‍ടിഎ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ ഈ പേപ്പറുകളുടെ പുനഃപരീക്ഷ സെപ്റ്റംബർ 9, 10 തീയതികളിലായി നടക്കും. സെപ്റ്റംബർ 9-ന് രാവിലെ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെയാണ്. എന്‍ടിഎയുടെ നടപടിക്കെതിരെ എസ് എഫ് ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.



إرسال تعليق

0 تعليقات