വെള്ളം കയറി; ചെറുപുഴയ്ക്ക് സമീപം ചിക്കൻ ഫാമിലെ 6300 കോഴികൾ ചത്തു


കനത്ത മഴയിൽ വെള്ളം കയറി ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ സൂര്യ പി.ആർ എന്ന സംരംഭകയുടെ കേരള ചിക്കൻ ഫാമിലെ 6300 കോഴികൾ ചത്തു. ഇതിനുപുറമെ 39 ചാക്ക് കോഴിത്തീറ്റ ഒഴുകിപ്പോയി. കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വളർച്ച എത്തിയശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചു നൽകുന്ന ബൈ-ബാക്ക് വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ പൂർണ വളർച്ചയെത്തിയ കോഴികളാണ് ചത്തത്. 

കോഴികളുടെ വില, തകർന്ന ഷെഡ്ഡ്,  നശിപ്പിക്കപ്പെട്ട തീറ്റ പാത്രങ്ങൾ, മോട്ടോർ പമ്പ് എന്നിവയുൾപ്പെടെ സംരംഭകയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 

കുടുംബശ്രീക്ക്  20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കണക്കാക്കുന്നത്. സംഭവസ്ഥലം ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ സ്വാതി. എസ് എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.


Post a Comment

0 Comments