വെനസ്വേലയുമായി സുപ്രധാന കരാർ ഒപ്പുവച്ചതായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെനസ്വേലയുടെ 65 ബില്യൺ ബാരലിലധികം വരുന്ന എണ്ണ നിക്ഷേപത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും അമേരിക്കയ്ക്ക് നൽകുന്നതാണ് ഈ കരാർ. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കരാറിലൂടെ അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമായി വർദ്ധിക്കുമെന്നും അമേരിക്കയിലെ ഇന്ധന വില ഗണ്യമായി കുറയാൻ ഇത് സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ നികുതിദായകർക്ക് യാതൊരു ചെലവുമില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കരാർ യാഥാർത്ഥ്യമാക്കിയത്. ഈ കരാറിലൂടെ വെെനസ്വേലക്ക് ഏകദേശം 209 ബില്യൺ ഡോളർ ലഭിക്കുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്നാണ് വെനസ്വേലയുടേത്. ഭൂമിക്കടിയില്‍ ഏകദേശം 303 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണ ശേഖരമുണ്ടെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്ക് വ്യക്തമാക്കുന്നത്. ഇത് ലോകത്തിലെ ആകെ എണ്ണ ശേഖരത്തിന്റെ ഏകദേശം 17 ശതമാനമാണ്.


.gif)


0 تعليقات