ആർഎസ്എസിൻ്റെ വരുമാനം ക്ഷേത്രങ്ങളിലെ പണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ഏതെല്ലാം ക്ഷേത്രങ്ങളിൽ ആർഎസ്എസ് ഉണ്ടോ അവിടെയെല്ലാം കവർച്ച നടക്കുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. മലപ്പുറം തിരൂരിൽ കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിന്മേലുള്ള വിശ്വാസത്തെയാണ് ആർഎസ്എസ് കവർച്ച ചെയ്യുന്നത്. ദൈവവിശ്വാസത്തിൻ്റെ പേരിൽ കോടികൾ ഉണ്ടാക്കുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.അതേസമയം 599 പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം പതിനായിരം പ്രവാസികൾ പങ്കെടുക്കുന്ന പ്രകടനത്തോടെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ വിജയരാഘവൻ, കെ വി അബ്ദുൾ ഖാദർ, വി പി അനിൽ, ഗഫൂർ പി ലില്ലീസ് തുടങ്ങിയവർ സംസാരിക്കും.



.gif)



0 تعليقات