ചെമ്പേരി: ആദ്യകാല കുടിയേറ്റ കർഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കവളക്കാട്ട് കെ.ജെ. അഗസ്റ്റിൻ (കുഞ്ഞുകുട്ടിച്ചേട്ടൻ-83) അന്തരിച്ചു. സംസ്കാരം 31/08/26 തിങ്കൾ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ മെംബർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഏരുവേശി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യാമ്മ നെടുംപുറഞ്ചാൽ മുന്തിരിങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: സുരേഷ് (മാനേജർ, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്), സിജി (കണ്ണൂർ), സുനിൽ (ഐഎഫ്ബി കെയർ, കണ്ണൂർ), സുജിത്ത് (ചെമ്പേരി), പരേതനായ അഡ്വ.ജോസ്. മരുമക്കൾ: ബീന കല്ലന്താനത്ത് ഉദയഗിരി (സ്റ്റാഫ്, വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ്, ചെമ്പേരി), ബിന്ദു മണ്ണനാൽ (സൂപ്പർവൈസർ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ജെഗ്ഗി മാത്യു മുണ്ടയ്ക്കാമറ്റം വാണിയപ്പാറ (ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ, ഇരിട്ടി), മെർലിൻ മണിക്കുട്ടിൽ (വെള്ളരിക്കുണ്ട്), ബിജി പൂതക്കുഴിയിൽ (കേളകം). സഹോദരി: സിസ്റ്റർ ജോസ് മേരി (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ബംഗളൂരു).


.gif)


0 تعليقات