ഓണാഘോഷത്തിന്റെ ഭാഗമായി സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍- സാഫിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കളക്ടറേറ്റു കോമ്പണ്ടില്‍ ആരംഭിച്ച ഓണച്ചന്ത കണ്ണൂര്‍ തഹസില്‍ദാര്‍ രത്‌നേഷ് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും ഓണച്ചന്ത സഹായകരമാകുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
വനിതാ മത്സ്യത്തൊഴിലാളി സംരംഭകരുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന വിവിധതരം പലഹാരങ്ങള്‍, കടല്‍ വിഭവങ്ങള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍, മറ്റ് സാഫ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഓണച്ചന്തയില്‍ ലഭ്യമാകും. ഗുണമേന്മയുള്ള നാടന്‍ വിഭവങ്ങളും വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉദ്ഘാടന ചടങ്ങില്‍ നോഡല്‍ ഓഫീസര്‍ താരാ ജെ ജെ, സാഫ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ മിനി നാരായണന്‍ പി വി, മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.



.gif)


0 Comments