ജലരാജാവിനെ നാളെ അറിയാം; ചുണ്ടൻവള്ളങ്ങളുടെ വെടിക്കെട്ട് പോരാട്ടത്തിനൊരുങ്ങി പുന്നമടക്കായൽ.

 

72 മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് നാളെ പുന്നമടക്കായലിൽ തുടക്കം. 22 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കീരിടം ലക്ഷ്യമിട്ട് തുഴയെറിയുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ 11 മണിയോടെ ചെറുവള്ളങ്ങളുടെ പോരാട്ടം തുടങ്ങും. സാമ്പിളിന് ശേഷം ചുണ്ടൻവള്ളങ്ങളുടെ വെടിക്കെട്ട് പോരാട്ടം. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഓളപ്പരമ്പ്പിലെ ഒളിമ്പിക്സിന് സാക്ഷിയാകാൻ പുന്നമടക്കായലിന്റെ ഇരുവോരങ്ങളിലും ലക്ഷങ്ങൾ ഉണ്ടാകും.1952 ൽ കുതിച്ച് എത്തിയ നടുഭാഗം ചുണ്ടനിലേക്ക് സാക്ഷാൽ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു ചാടി കയറി. അതൊരു ചരിത്രമായി. തലയ്ക്ക് മീതെ വെള്ളമെങ്കിൽ അതിനുമീതെ തോണിയെന്ന കുട്ടനാടാൻ അതിജീവനത്തിന്റെ അടയാളമായി വെള്ളംകള്ളി മാറിയിട്ട് 72 വർഷം. നെഹ്‌റു ട്രോഫിക്ക് വള്ളം ഇറക്കണം കപ്പടിക്കണം, കര കാക്കണം. കൈനകിരിയിലും, കരുവാറ്റയിലും, കുമരകത്തുമെല്ലാം ഒരൊറ്റ വായ്ത്താരി മാത്രം.ഹൃദയംകൊണ്ട് തുഴഎറിയുന്ന മനുഷ്യർ. കപ്പ്‌ നിലനിർത്താൻ തലവടിയിൽ എത്തുന്ന വില്ലേജ് ബോട്ട് ക്ലബ്‌. കീരിടം തിരികെ പിടിക്കാൻ മേൽപ്പാടത്തിൽ പള്ളാത്തുരുത്തി. പ്രൗഡിക്കാകാൻ നടുഭാഗത്തിൽ പുന്നമട ബോട്ട് ക്ലബ്‌, കന്നിക്കാരായി ചരിത്രം കുറിക്കാൻ അരോമയും, നിരണം പുണ്യാളനും, ആർപ്പൂകരയും. വീയ്യപുരത്തിൽ യുബിസി ഫാൻസ്, ജലരാജാവ് കരിച്ചാലിൽ തെക്കേക്കര ടീം ഒരു വള്ളംകളിയെ പ്രേമിയെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ഈ ലൈൻഅപ്പ് ധാരാളം.



Post a Comment

0 Comments