തലശ്ശേരി: ജില്ലാ കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കോടതി കോമ്പൗണ്ടിൽ നിർമ്മിച്ച ബൈസെന്റിനറി ഹാൾ ആധുനികരീതിയിൽ നവീകരിച്ചതിന്റെ ഉദ്ഘാടനം ജില്ലാ സെഷൻസ് ജഡ്ജ് എം.മനോജ് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.കെ.പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ.ടി.ആ സഫലി, ഹൈക്കോടതി സീനിയർ ഗവ.പ്ലീഡർ ടി.പി. സാജിദ്, ജില്ലാ ഗവ.പ്ലിഡർ അഡ്വ കെ.അജിത്ത് കുമാർ, സീനിയർ അഡ്വക്കേറ്റ് പി.രാജൻ, മുൻ ബാർ അസോസിയേഷൻ പ്രസിഡണ്ട് ജി.പി. ഗോപാലകൃഷ്ണൻ, അഭിഭാഷകരായ അമൃത, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

.gif)



0 Comments