കോളേജ് വിദ്യാർത്ഥിനിക്ക് എതിരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം മാടായി കോളേജിലെ വിദ്യാർഥിനിക്കെതിരെ ഒഡീസ സ്വദേശിയായ യുവാവിന്റെ ലൈംഗിക അതിക്രമം. ഇന്ന് വൈകിട്ടോടെ മാടായി പാറയിൽ വച്ചാണ് സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ ലഹരിയിൽ ആയിരുന്ന യുവാവ് ബലമായി കയറിപ്പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സഹപാഠികൾ കണ്ടതിനെ തുടർന്ന് യുവാവിനെ പിടിച്ചു മാറ്റി കൈകാര്യം ചെയ്തു. പഴയങ്ങാടി പോലീസിൽ ഏൽപ്പിച്ചു. മാടായിപ്പാറയിൽ കോളേജ് വിദ്യാർത്ഥിനിക്കെതിരെ ലൈഗിക അതിക്രമം കാട്ടിയ ഒഡീഷ സ്വദേശി കിരൺ സിങ്കു(20)നെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

.gif)


0 Comments