ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ: ഓണ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

 

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.ഓണകിറ്റ് വിതരണത്തില്‍ പോരായമകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 75875 കാര്‍ഡ് ഉടമകള്‍ ഇതിനോടകം ഓണക്കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഷിപ്യാഡിന്റെ നിര്‍മാണത്തിന് രാമന്തുരുത്തില്‍ സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. 5000 കോടി രൂപയുടെ നിക്ഷേപം ഇവിടെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ നിന്ന് 1.70 കോടി രൂപ വാര്‍ഷിക ഫീസ് ആണ് പ്രതീക്ഷിക്കുന്നത്.



Post a Comment

0 Comments