മുൻ സിപിഎം നേതാവ് സി.കൃഷ്ണൻ ‍നായർനിര്യാതനായി.

 



ചിറ്റാരിക്കൽ : മുൻസിപി എം നേതാവ് വെസ്റ്റ് എളേരി  എളേരിത്തട്ട് കുണ്ടുപൊയിലിലെ ചൂരിക്കാട്ട് വീട്ടില്‍ സി.കൃഷ്ണന്‍നായർ(84) നിര്യാതനായി.
എളേരിയിലെ കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്നു.  
സിപിഎം അവിഭക്ത എളേരി ലോക്കല്‍ കമ്മിറ്റി അംഗം, എളേരി ഏരിയാ കമ്മിറ്റിയംഗം, കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി, നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) വില്ലേജ് സെക്രട്ടറി, വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 
കുണ്ടു പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കൃഷ്ണന്‍ നായര്‍ സിപിഎം പറമ്പ ലോക്കല്‍ രൂപീകരണം മുതല്‍ ദീര്‍ഘകാലം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കുണ്ടുപൊയില്‍ ബ്രാഞ്ച് അംഗമായിരുന്നു. 
മൃതദേഹം ഇന്ന് വൈകുന്നേരം മുന്നുവരെ എളേരിത്തട്ട് നായനാര്‍ സ്മാരക ഗ്രന്ഥാലയത്തിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. 
ഭാര്യ: പരേതയായ വള്ളിയോട്ട് ലക്ഷ്മിയമ്മ. 
മക്കള്‍: വി.കെ.പ്രഭാകരന്‍ (ചെന്നടുക്കം ഗവ. എല്‍പി സ്‌കൂള്‍ ജീവനക്കാരന്‍), കമലാക്ഷന്‍ (റിട്ട. ഗ്രേഡ് ടൈപ്പിസ്റ്റ് മുന്‍സിഫ് കോര്‍ട്ട് കാഞ്ഞങ്ങാട്).
മരുമക്കള്‍: സുധാലക്ഷ്മി (കോളിയടുക്കം), സീന (കയ്യൂര്‍). സഹോദരങ്ങള്‍: സി നാരായണിയമ്മ, പരേതരായ ചുരിക്കാടന്‍ രാമന്‍നായര്‍, നാരായണന്‍നായര്‍ (വില്ലേജ് ഓഫീസര്‍), തമ്പായിയമ്മ.



Post a Comment

0 Comments