ഡോക്ടർമാരുടെ ഒഴിവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. മന്ത്രിയെ ബോധിപ്പിച്ചാലേ അറിയൂ എന്നും പത്രം വായിച്ചിട്ട് അറിയണോയെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, 24 മണിക്കൂറും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന തീരുമാനത്തിലും മുരളീധരൻ പ്രതികരിച്ചു. കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകും. എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ച് ചെയ്തു കൊടുക്കും. 140 ഓളം ഡോക്ടർമാരെ നിയമിച്ചു. മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ അവർക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട ആവശ്യമില്ല. എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ഡോക്ടർമാർ കാണണം എന്ന് ആവശ്യപ്പെട്ടതിനാൽ കാണുന്നു അല്ലാതെ ചർച്ചയല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
0 Comments