ആറളം . ആറളത്തെ 'കൊലയാളി' മോഴയാനയെ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല . ആറളം ഫാമിലും പരിസര മേഖലകളിലും കടുത്ത ഭീതി വിതച്ച കണ്ണൂർ മഖ്ന യെന്ന മോഴയാനയെ മയക്കു വെടിവെച്ച് പിടിക്കാൻ തീരുമാനമായിരുന്നു.
ഇതിൻ്റെയടിസ്ഥാനത്തിലാണ് ആനയെ കണ്ടെത്താൻ ശ്രമ മാരംഭിച്ചത് . എന്നാൽ എപ്പോഴും കണ്ടുവരാറുള്ള ഈ കൊമ്പനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . ആർ ആർ ടി വെറ്റിനറി സർജൻ ഡോ ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലായിരുന്നു ഡ്രോണുകളുടെ സഹായത്തോടെയുള്ള തിരച്ചിൽ . എന്നാൽ ഒരാഴ്ച പിന്നിടുമ്പോഴും കണ്ണൂർ മഖ്ന കാണാമറയത്ത് തന്നെ നില തുടരുകയാണ് .
നിരവധി പേരെ കൊലപ്പെടുത്തുകയും നിരന്തരം അക്രമമഴിച്ചു വിടുകയും ചെയ്യുന്ന ഈ മോഴയാനയെ ഇക്കഴിഞ്ഞ ജൂലൈ 27 നാണ് പിടി കൂടാൻ വനം വകുപ്പ് തീരുമാനിച്ചത് .



.gif)



0 Comments