പേരാവൂർ: കുളത്തിൽ വീണ് വയോധികന് ദാരുണാന്ത്യം. മണത്തണ വളയങ്ങാട് ചൂണ്ടക്കാടിലെ തെക്കയിൽ ചാക്കോ (78) ആണ് മരിച്ചത്.
മണത്തണയിലാണ് അപകടം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് ചാക്കോയെ കുളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസും അഗ്നിശമനസേനയും അന്വേഷണം നടത്തിവരികയാണ്.



.gif)


0 تعليقات