മട്ടന്നൂർ: കേരള സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വർഷത്തെ അവാർഡ് നിർണ്ണയത്തിൽ കണ്ണൂർ ജില്ലയിലെ മികച്ച കൂൺ കർഷകയായി മട്ടന്നൂർ കയനി വാർഡിലെ ലേന കാർത്തികേയൻ (അവനി മഷ്റൂംസ്) ഔദ്യോഗിക നോമിനേഷൻ കരസ്ഥമാക്കി.
കൂൺ കൃഷി, കൂൺ വിത്തുത്പാദനം, തുടക്കക്കാരായ കർഷകർക്കുള്ള സൗജന്യ പരിശീലനം, മികച്ച മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ കൈവരിച്ച വേറിട്ട നേട്ടങ്ങളാണ് ലേനയെ ജില്ലയിലെ ഒന്നാമത്തെ കൂൺ കർഷകയായി ഉയർത്തിയത്.
ഈ മികച്ച നേട്ടത്തിന്റെ പശ്ചാത്തലത്തിൽ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എം.പി. ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട എം.പി. ശ്രീ സി. സദാനന്ദൻ മാസ്റ്റർ ലേന കാർത്തികേയനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകി അഭിനന്ദിക്കുകയും ചെയ്തു. കാർഷിക മേഖലയിലെ ഇവരുടെ മാതൃകാപരമായ മുന്നേറ്റം നാടിനാകെ പ്രചോദനമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു.



.gif)


0 تعليقات