സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1,06,040 രൂപയായിരുന്ന ഒരു പവൻ സ്വർണത്തി​ന്റെ വില ഇന്ന് 1,05,760 രൂപയായി കുറഞ്ഞു. 280 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടത്തിയത്. ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 1,05,760 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വർണവ്യാപാരം നടക്കുന്നത്. പണിക്കൂലിയടക്കം ചേരുമ്പോൾ 1,22,005 രൂപയോളം ഒരു പവൻ വാങ്ങാൻ ചെലവിടേണ്ടിവരും. അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് 13,220 രൂപയാണ് ഇന്നും ഈടാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയുകയാണ്. ആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നതും, യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.



Post a Comment

0 Comments