കളക്ടറേറ്റ് കെട്ടിടത്തിലെ എ.സി. കത്തിനശിച്ചു


കണ്ണൂർ: കളക്ടറേറ്റ് കെട്ടിടത്തിലെ എ.സി.യിൽനിന്ന് തീപടർന്നത് പരിഭ്രാന്തിക്കിടയാക്കി. സൈനിക ക്ഷേമ ബോർഡ് ഓഫീസിന് മുകളിലത്തെ നിലയിലെ ഇലക്‌ഷൻ സെൽ പ്രവർത്തിക്കുന്ന അക്കാദമിക് ഹാളിന് പുറത്താണ് തീപ്പിടിത്തം. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ച എ.സി. കംപ്രസർ യൂണിറ്റിൽനിന്നാണ് തീപടർന്നത്. കെട്ടിടത്തിന് പുറത്തായിരുന്നതിനാലും തീപടരാത്തതിനാലും അപകടം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ടതോടെ കൺട്രോൾ റൂമിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ വിവരമറിയിച്ചതിനെ ത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. 



Post a Comment

0 Comments