ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസ് സ്കാർഫിങ് സെറിമണി നടത്തി.

 



ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിന്റെ നേത്യത്വത്തിൽ സ്കാർഫിങ് സെറിമണിയും മധുരവിതരണവും നടത്തി  ആരോഗ്യം, സേവനം, സൗഹൃദം എന്ന സന്ദേശവു വായി നടത്തിയ പരിപാടിയിൽ.

പി.ടി.എ. പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ അധ്യക്ഷനായി.

പ്രധാനാധ്യാപകൻ എം.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി..  സ്കൂൾ മാനേജർ കെ.ടി. അനൂപ്  മുഖ്യാതിഥിയായിരുന്നു. ജെആർ.സിയിൽ പുതുതായി അംഗങ്ങളായ കുട്ടികൾക്ക് സ്കൂൾ മാനേജർ സ്കാർഫ് അണിയിച്ചു. ജെ ആർ സി കൗൺസിലർമാരായ പി.കെ. റംല, സരിമ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് മധുരവിതരണവും നടന്നു.

മനുഷ്യത്വം, സേവനസന്നദ്ധത, സൗഹൃദം എന്നീ മൂല്യങ്ങൾ വിദ്യാർഥികളിൽ വളർത്തുന്നതിനും സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാൻ അവരെ പ്രാപ്തരാക്കുന്നതിനും ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾ സഹായകമാകുമെന്നസന്ദേശത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.



إرسال تعليق

0 تعليقات