ബെംഗളൂരു: കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ നഗരമായ മൈസൂരുവിൽ അന്താരാഷ്ട്ര ഫിലിം സിറ്റി ഉയരും. മൈസൂരുവിലെ നഞ്ചനഗൂഡിലാണ് 729.43 കോടി രൂപ ചെലവ് വരുന്ന അന്താരാഷ്ട്ര ഫിലിം സിറ്റി നിർമിക്കുക. പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് (പിപിപി) മാതൃകയിലാണ് പദ്ധതി യാഥാർഥ്യമാക്കുക.മൈസൂരു ജില്ലയിലെ നഞ്ചൻഗുഡ് താലൂക്കിലുള്ള ഇമ്മാവു വ്യാവസായിക മേഖലയിൽ 160 ഏക്കറിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള 'ഫിലിം സിറ്റി' നിർമിക്കുക. സിനിമ നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ വമ്പൻ പദ്ധതി കർണാടക സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
ഉടമസ്ഥവകാശം സംസ്ഥാന സർക്കാരിന്
ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ' (DBFOT) മാതൃകയിലായിരിക്കും ഫിലിം സിറ്റി വികസിപ്പിക്കുക. പദ്ധതിയുടെ ഉടമസ്ഥാവകാശം കർണാടക സർക്കാരിനായിരിക്കും (പൊതുമേഖല). എന്നാൽ പദ്ധതിയുടെ രൂപകൽപ്പന, പദ്ധതി നടത്തിപ്പിനായുള്ള ധനസഹായം കണ്ടെത്തൽ, നിർമാണം, നടത്തിപ്പ്, പരിപാലനം, പദ്ധതിക്കായുള്ള അനുമതികൾ നേടൽ തുടങ്ങിയവ സ്വകാര്യ പങ്കാളി കൈകാര്യം ചെയ്യും.ഡിപാർട്ടുമെൻ്റ് ഓഫ് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻ വകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമി ഉൾപ്പെടുത്തി 500 കോടി രൂപ ചെലവുവരുന്ന പദ്ധതിയായി 2025 - 26 ബജറ്റിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. തുടർന്ന് 2026 - 2027 ബജറ്റിൽ പദ്ധതിക്ക് ഭരണാനുമതി നൽകി. ഇതിൽ ഒരു തീം പാർക്ക്, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റ് എന്നിവയും ഉൾപ്പെടുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.
.jpg)




0 تعليقات