മലപ്പുറം: ജിന്ന് ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയും ചെയ്ത ഉസ്താദ് പോലീസിന്റെ പിടിയിലായി. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശിയായ ജസൽ ജീലാനി തങ്ങൾ ആണ് അറസ്റ്റിലായത്.
ചികിത്സയുടെ മറവിൽ പതിനേഴുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.ആത്മീയ ചികിത്സയ്ക്കായി വന്ന കുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാൾ കുട്ടിയെ ചികിത്സയുടെ പേരിൽ കുണ്ടുതോടുള്ള ഇയാളുടെ വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചത്.പിന്നീട് കുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു..
കേരള–കർണാടക അതിർത്തി പ്രദേശമായ ആനക്കല്ലിൽ ഇരുവരും ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ, കാസർകോട് മഞ്ചേശ്വരത്ത് നിന്നാണ് എടവണ്ണ എസ് ഐ വാസുദേവൻ കോട്ടുപാറയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എടവണ്ണ പോലീസും നിലമ്പൂർ സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിത്തലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)




0 تعليقات