വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം: വീണ്ടും പരാക്രമം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ്

 

ബാടിക് എയര്‍ലൈന്‍ വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ വീണ്ടും പരാക്രമവുമായി യുവാവ്.
മജിസ്‌ട്രേറ്റിന് മുന്നിലാണ് യുവാവ് പരാക്രമം നടത്തിയത്. ജാമ്യ പേപ്പറുകള്‍ വലിച്ചുകീറിയായിരുന്നു യുവാവിൻ്റെ പരാക്രമം. സംഭവത്തില്‍ പൊലീസ് സമയോചിതമായി ഇടപെട്ടു. എന്നാല്‍ ഇയാള്‍ക്ക് ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോലാലംപൂരില്‍ പൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനും വിമാനത്തിലെ യാത്രക്കാരോടും ജീവനക്കാരോടും അക്രമാസക്തമായി പെരുമാറിയതിനുമാണ് പാലക്കാട് സ്വദേശിയായ ജംഷീര്‍ അത്താണിക്കലി(36)നെ പൊലീസ് പിടികൂടിയത്. ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30നും 11.05നും ഇടയിലാണ് സംഭവം നടന്നത്. ഒഡി 231 നമ്പര്‍ വിമാനത്തിലെ സീറ്റ് നമ്പര്‍ 12എ-യില്‍ യാത്ര ചെയ്യുകയായിരുന്നു ജംഷീര്‍. അപ്രതീക്ഷിതമായി എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും വിന്‍ഡോ പാനല്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറിലുള്ളത്. ഇയാളെ തടയാന്‍ ശ്രമിച്ച സഹയാത്രികരെയും വിമാനത്തിലെ ക്രൂവിനെയും ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രക്കാരും ക്യാമ്പിന്‍ ക്രൂവും സമയോചിതമായി നടത്തിയ ഇടപെടലിലാണ് ഇയാളെ കീഴടക്കാനായത്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ബാട്ടിക് എയര്‍ലൈന്‍സ് സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ബിന്ദുമോഹന്‍ നായര്‍ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. പ്രകോപനപരമായ സാഹചര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ജംഷീര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.



Post a Comment

0 Comments