സന്തോഷ് ട്രോഫി കേരളത്തിൽ വീണ്ടും നടത്താൻ തയ്യാറാണെന്ന താല്പര്യം പ്രകടിപ്പിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ. ഇത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളാണ് ഇതിനായി പരിഗണയിലുള്ളത്. കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളാണ് പരിഗണയിൽ ഉള്ളവ.കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം 40,000-ത്തിലധികം കാണികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ഉണ്ട്. കൂടാതെ വാണിജ്യപരമായ പിന്തുണയും ലഭിക്കും എന്നുള്ളത് മികച്ച ഒരു കാര്യം തന്നെ ആയിരിക്കും. എന്നാൽ, സ്റ്റേഡിയത്തിന്റെ വാടക സംബന്ധിച്ചാണ് നേരിയ പിൻവലിവ്. അതേസമയം, ഈ വാടക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സഹായം ലഭിക്കുകായാണെങ്കിൽ ടൂർണമെന്റ് കൊച്ചിയിൽ തന്നെ നടത്താനാകും എന്നാണ് നിലവിലെ കണക്കുകൂട്ടൽ.



.gif)



0 Comments