രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കണ്ണൂർ ജില്ലാ കളക്ടർ. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിരുന്നു
ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കാൻ പണം തടസമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എ ഡി എമ്മിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച ആർ രാജേഷിൻ്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത ആംബുലൻസിലാണ് തൃശൂർ വരെ എത്തിച്ചത് പിന്നീട് ദുർഗന്ധം ഉൾപ്പെടെ വമിച്ചു തുടങ്ങിയതിൽ പിന്നെ ഫ്രീസർ ഉള്ള ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.



.gif)



0 تعليقات