മട്ടന്നൂരിൽ ബിജെപി രാഷ്ട്രഗൗരവ യാത്ര സംഘടിപ്പിച്ചു.

 


മട്ടന്നൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി  മട്ടന്നൂരിൽ ബിജെപി മട്ടന്നൂർ മണ്ഡലം കമ്മിറ്റി 'രാഷ്ട്രഗൗരവ യാത്ര' സംഘടിപ്പിച്ചു.

റിട്ട. ലഫ്റ്റനന്റ് കേണൽ എം.എം. രാജീവൻ, സി. ശ്രീയാലക്ഷ്മിക്ക് ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡൻ്റ് സജു കിളിയങ്ങാട് സമാപന സന്ദേശം നൽകി. മണ്ഡലം ജനറൽസെക്രട്ടറി വി.എം. കാർത്തികേയൻ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംസ്ഥാന കമ്മറ്റി അംഗം വി.വി. ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി പി.വി. ദേവദാസ്, വൈസ് പ്രസിഡൻ്റ് സുനിൽകുമാർ പെരിഞ്ചേരി, ജില്ല കമ്മറ്റി അംഗം എൻ.വി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments