ജീവനൊടുക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു

 

കാസർകോഡ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു. കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് എതിർത്തോട് സ്വദേശി ആശ (41) യാണ് മരിച്ചത്. വെള്ളിയാഴ്ച ഓഫീസിലേക്ക് വരുന്ന വഴിയിലാണ് ഇവർ വിഷം കഴിച്ചത്.ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.



إرسال تعليق

0 تعليقات