തിരുവനന്തപുരം : മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറാണെന്ന സംശയം ശക്തമാകുന്നു.
അപകടമുണ്ടായ അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസിലേക്ക് വീണ്ടും മുട്ടയേറുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി.
കെഎസ്ആർടിസിയും കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഓഗസ്റ്റ് 8-നാണ്കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവറും കണ്ടക്ടറും മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെവെച്ചാണ് ബുധനാഴ് രാത്രി 9.10-ഓടെ കാസർകോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസിന് നേരെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്.ബസിന്റെ കാഴ്ച്ച മറിച്ച് അപകടമുണ്ടാക്കിയ ശേഷം കവർച്ച നടത്താനുള്ള ശ്രമമാണെന്ന് സംശയിച്ച ഡ്രൈവർ വി. സുരേഷ്, വൈപ്പർ ഉപയോഗിക്കാതെ ഒന്നര കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച് ബസ് സുരക്ഷിതമായി വെളിച്ചമുള്ള സ്ഥലത്ത് നിർത്തുകയായിരുന്നു. വൈപ്പർ ഉപയോഗിച്ചാൽ മുട്ടയിലെ പ്രോട്ടീൻ ഗ്ലാസിലാകെ പടർന്ന് കാഴ്ച്ച പൂർണ്ണമായും മറയുന്ന തന്ത്രമാണ് കൊള്ളസംഘങ്ങൾ ഉപയോഗിക്കുന്നത്.ബെംഗളൂരു-മൈസൂരു പാതയിലും മാനന്തവാടി, സുൽത്താൻബത്തേരി പാതകളിലും വാഹനങ്ങൾക്ക് നേരെ വ്യാജഅപകടങ്ങളുണ്ടാക്കിയും മുട്ടയെറിഞ്ഞും കൊള്ളയടിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതി നേരത്തെ തന്നെ പല മലയാളി യാത്രക്കാരും ഉയർത്തിയിരുന്നു. ഈ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഡ്രൈവറുടെ കാഴ്ച മറിച്ച് അട്ടിമറിക്ക് ശ്രമിച്ചെന്ന സാധ്യത ഉൾപ്പെടെ വിലയിരുത്തി അന്വേഷണം നടത്താൻ മന്ത്രി സി.പി. ജോൺ നിർദ്ദേശം നൽകിയിട്ടുള്ളത്.


.gif)


0 تعليقات