ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇരിക്കൂര്‍ ചേടിച്ചേരി സ്വദേശി കെ പി സുനിൽ കുമാറാണ് പട്ടികയിലെ ഏക മലയാളി.
പുഴാതി ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ് സുനിൽ കുമാർ. ആകെ 48 അധ്യാപകര്‍ക്കാണ് പുരസ്‌കാരം. അധ്യാപക ദിനത്തില്‍ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
മൂന്ന് ഘട്ടങ്ങളായി നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയിട്ടുള്ളത്. പുരസ്‌കാര ജേതാക്കളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ലഘുചിത്രങ്ങൾ അടക്കം ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ ആന്‍ഡ് എജ്യുക്കേഷനാണ് ചടങ്ങ് സംഘടിപ്പിക്കുക.



.gif)


0 Comments