കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി അഹമ്മദ് നജാദിൻ്റെ ആത്മഹത്യയിൽ എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചു. ആരോപണ വിധേയരായ നാല് അധ്വാപകരെ സസ്പെൻ്റ് ചെയ്യാമെന്ന കോളേജ് അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് എസ്എഫ്ഐ അറിയിച്ചു. അന്വേഷണ കമ്മീഷനെ നിയോഗിക്കാമെന്നും കോളേജ് ഉറപ്പ് നൽകിയതായി എസ്എഫ്ഐ പറഞ്ഞു. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. അധ്യാപകരുടെ മാനസിക പീഡനം പതിവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.



.gif)


0 تعليقات