ബോക്സോഫീസിൽ തരംഗം തീർത്ത് ലോകേഷ് കനകരാജിന്റെ ഡിസി. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രം രണ്ടാം വാരാന്ത്യം അവസാനിക്കുന്നതിനു മുമ്പുതന്നെ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. ദക്ഷിണേന്ത്യയിലെമ്പാടും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ ആകർഷകമായ സൗണ്ട് ട്രാക്കാണ് ഡിസിയുടെ ആത്മാവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ, ലോകേഷിന്റെയും വാമികയുടെയും പ്രകടനവും കൈയടി നേടുന്നുണ്ട്. ആദ്യ ദിനത്തിൽ 4.4 കോടി രൂപ ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. പിന്നീട് കളക്ഷനിൽ വൻ കുതിപ്പാണുണ്ടായത്. വാരാന്ത്യത്തിൽ ചിത്രത്തിന്റെ കളക്ഷൻ 20 കോടി രൂപയിലെത്തി. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 25 കോടി രൂപയുടെ നിർമ്മാണ ബജറ്റ് തിരിച്ചുപിടിച്ചു. ചിത്രത്തിന്റെ ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷൻ 59.31 കോടി രൂപയായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. ആഗോളതലത്തില്‍ 78 കോടി രൂപയാണ് ഡിസി നേടിയിരിക്കുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നിവയ്ക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ഡിസി. ഗ്യാങ്‌സ്റ്റർ ഡ്രാമയായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ സഞ്ജന കൃഷ്‍ണമൂർത്തിയും സുപ്രധാന വേഷത്തിലുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും കർണാടകത്തിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.



.gif)


0 Comments