ലുങ്കിവാലാ അധിക്ഷേപത്തിൽ കേരളത്തിനും ഡോ ജോൺ ബ്രിട്ടാസ് എംപിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ. ഡോ ജോൺ ബ്രിട്ടാസ് എംപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബിജെപി എംപി സുഷ്‌മിതാ ദേബിന്റെ വംശീയ അധിക്ഷേപം ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് കേരളത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ജയാ ബച്ചനെത്തിയത്.യു പി ഐ ഇടപാടുകൾക്ക് അധികനിരക്ക് ഏർപ്പെടുത്താനുള്ള ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ ഡോ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോഴായിരുന്നു സുഷ്‌മിതാ ദേബിന്റെ അധിക്ഷേപ പരാമർശം. ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരുന്നായിരുന്നു ബി ജെ പി എം പി യുടെ അധിക്ഷേപം. വിഷയം പാർലമെൻ്റിൽ ഡോ ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ചതോടെ ഭരണപക്ഷം ബഹളം വെക്കാൻ തുടങ്ങി. വിഷയത്തിൽ ഭരണപക്ഷ എം പി മാർ സഭയിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തി.കേരളത്തേയും ദക്ഷിണേന്ത്യയേയും അവഹേളിക്കുന്ന ബിജെപി എംപി സുഷ്മിത ദേബിൻ്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി കേരള എംപിമാർ. ലുങ്കിവാല പരാമർശം ബിജെപിയുടെ കേരള വിരുദ്ധ മനസ് പുറത്തുകൊണ്ടു വന്നുവെന്ന് എഎ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയെ വിഭജിയ്ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പരാമർശമെന്നും എന്നാൽ കാശ്മീർ മുതലുള്ള എംപിമാർ ഒരുമിച്ച് നിന്ന് എതിർത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.



.gif)


0 تعليقات