കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

 



കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടേയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടേയും ആഹ്വാന പ്രകാരമുള്ള ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരത്തിൽ പങ്കാളിയായി. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ആയിരങ്ങൾ  സമരത്തിൽ അണിനിരന്നു.


തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടെ കുറഞ്ഞ വേതനം പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കുക, വിബിജിആർഎഎംജി (VBGRAMG) പദ്ധതിയും സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.



إرسال تعليق

0 تعليقات