ഇടിക്കൂട്ടിൽ ഇന്ത്യൻ ബോക്സർമാർ കസറിയപ്പോൾ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് ശ്രദ്ധേയമായ ഉയർച്ച. ബോക്സിങ് റിങ്ങിൽ ഒറ്റ രാത്രി ഇന്ത്യൻ താരങ്ങൾ ഏഴു സ്വർണ്ണവും മൂന്നു വെള്ളി മെഡലുകളും സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 39 ആയി ഉയർന്നു. 13 സ്വർണ്ണ മെഡലും എട്ടു വെള്ളി മെഡലുകളും 17 വെങ്കല മെഡലുകളുമാണ് ഇത് വരെ ഇന്ത്യയുടെ സമ്പാദ്യം. പ്രീതി പവാർ, ജെയ്‌സ്‌മിൻ ലംബോറിയ, സാക്ഷി ചൗധരി, പ്രിയ ഗംഗാസ്, അരുന്ധതി ചൗധരി, സച്ചിൻ സിവാച്ച്, അങ്കുഷ് പംഗൽ, അങ്കുഷ് പംഗൽ എന്നിവർ ഇടിക്കൂട്ടിൽ നിന്നും സ്വർണ്ണ മെഡൽ നേട്ടം സ്വന്തം പേരിലാക്കിയപ്പോൾ ലോവ്‌ലിന ബോർഗോഹെയ്ൻ, നരേന്ദർ ബെർവാൾ, ജാദുമണി സിംഗ് എന്നീ താരങ്ങൾ വെള്ളി മെഡൽ സ്വന്തം പേരിലാക്കി. 65 സ്വർണ്ണ മെഡലുകൾ അടക്കം 158 മെഡലുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയ തന്നെയാണ് മെഡൽ പട്ടികയിൽ മുന്നിലുള്ളത്.ബോക്സിങ്ങിനു പുറമെ ജൂഡോയിൽ ഉന്നതി ശർമ്മ വെങ്കലവും പാരാ അത്‌ലറ്റിക്‌സിൽ ഷോട്ട് പുട്ട് താരങ്ങളായ സോമൻ റാണയും ശുഭം ജുയാലും യഥാക്രമം സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കി.


.gif)



0 Comments