MLAയെ വിളിച്ച് യോഗം സംഘടിപ്പിച്ചെന്ന് PC വിഷ്ണുനാഥ്, മന്ത്രി ദുരന്തമുഖം സന്ദർശിക്കുന്നില്ലെന്ന് KU ജനീഷ് കുമാർ


കോഴിക്കോട്: കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കോന്നി താലൂക്കില്‍ യോഗം വിളിച്ചെന്നും എംഎല്‍എയെ വിളിച്ച് യോഗം സംഘടിപ്പിച്ചത് താനാണെന്നും വിഷ്ണുനാഥ് പറഞ്ഞു. എംഎല്‍എയെ വിളിച്ച് യോഗം സംഘടിപ്പിച്ചത് താനാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. എംഎല്‍എ ഉന്നയിച്ച പ്രകാരം കര്‍ഷകര്‍ക്കുള്ള ആനുകൂല്യം ക്യാബിനറ്റ് വര്‍ധിപ്പിച്ചു. ക്യാമ്പുകള്‍ സന്ദര്‍ശിച്ചെന്നും ഒരിക്കലും ഉന്നയിക്കാന്‍ പാടില്ലാത്ത ആരോപണമാണ് ജനീഷ് കുമാര്‍ ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു. പിന്നാലെ മന്ത്രിക്ക് മറുപടിയുമായി എംഎല്‍എയും രംഗത്തെത്തി. പ്രളയത്തില്‍ രാഷ്ട്രീയം പറയാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം താനല്ലാതെ ആരാണ് പറയുകയെന്നും ജനീഷ് കുമാര്‍ ചോദിച്ചു. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല. ഇപ്പോഴും മന്ത്രി പി സി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താന്‍ തയ്യാറാകുന്നില്ലെന്ന് ജനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 'കെപിസിസി വൈസ് പ്രസിഡന്റിന്റെ നിലവാരത്തില്‍ മന്ത്രി പ്രവര്‍ത്തിക്കരുത്. കെപിസിസി പ്രസിഡന്റിന്റെ പോലെ മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കരുത്. ഒരു പവര്‍ഹൗസ് തന്നെ വെള്ളം കയറി നശിച്ചുപോയി. നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഒരു ആയുസ്സിലെ സമ്പാദ്യം മുഴുവനാണ് നഷ്ടപ്പെട്ടത്. ഇനിയും ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മന്ത്രി പിസി വിഷ്ണുനാഥ് തയ്യാറാകുന്നില്ല. തെറ്റ് മന്ത്രിയുടെ ഭാഗത്താണെന്ന് ജനങ്ങള്‍ക്ക് മനസിലായതുകൊണ്ടാണ് മന്ത്രി പിന്നീട് പ്രതികരിച്ചത്', ജനീഷ് കുമാര്‍ പറഞ്ഞു. പി സി വിഷ്ണുനാഥ് വന്ന് ഉറങ്ങി പോയാല്‍ നാട്ടിലെ പ്രശ്നം മനസ്സിലാക്കാന്‍ പറ്റില്ലെന്ന് ജനീഷ് കുമാര്‍ എംഎല്‍എ വിമര്‍ശിച്ചിരുന്നു. മന്ത്രിമാരെ കോന്നിയിലേക്ക് താന്‍ ക്ഷണിക്കുകയാണെന്നും മന്ത്രിമാര്‍ ദുരന്തമുഖത്തേക്ക് പോകണമെന്നും ജനീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെയും കെ യു ജനീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കോന്നി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അവലോകനയോഗത്തെപ്പറ്റി തനിക്ക് അറിയിപ്പ് കിട്ടിയില്ലെന്നും എംഎല്‍എ ആരോപിച്ചിരുന്നു.



Post a Comment

0 Comments