മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്നാണ് ഹാരിസ് ടി.എ എന്നയാളെ അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. മലപ്പുറത്തെ സ്ഫോടക വസ്തു ശേഖരണവുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ മഞ്ചേരിയിൽ നിന്നാണ് കേസിലെ മുഖ്യ സൂത്രധാരനായ ഹാരിസിനെ പിടികൂടിയത്. സ്ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങിയതിൽ പ്രതിക്ക് പ്രധാന പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ . 2026 ഫെബ്രുവരി 7-നാണ് കേസിനാസ്പദമായ സംഭവം. ചെമ്മാട് -തലപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനി കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 89,600 സ്ഫോടക വസ്തുക്കളും 10,500 ഷോക്ക് ട്യൂബുകളുമാണ് യാതൊരു രേഖകളുമില്ലാതെ കണ്ടെടുത്തത്. കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി പത്തൊൻപത് കേന്ദ്രങ്ങളിലാണ് എൻഐഎ കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കർണാടകയിലെ വിജയപുരയിൽ നിന്ന് മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടകവസ്തുക്കൾ കടത്തിയതിന് പിന്നിലെ വലിയ ഗൂഢാലോചനയെ ക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും NIA അറിയിച്ചു.


.gif)



0 تعليقات