വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മായ പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു. അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആർ. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി ഒന്നാം പ്രതിയാണ്.കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും, കൂടാതെ ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലും ശാഖകളുള്ള വലിയ ഏജൻസിയാണ് ആംസ്റ്റർ. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങൾ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് നകിയിരുന്ന സേവനങ്ങൾ.





0 تعليقات