15 വർഷത്തെ ഇടവേളക്ക് ശേഷം ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം ഇരിക്കൂറിൽ; സംഘാടക സമിതി രൂപീകരിച്ചു.



ഇരിക്കൂർ: നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 3 മുതൽ 6 വരെ ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു.


ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. സുലേഖ മുഖ്യാതിഥിയായി.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ. ഗീത പദ്ധതി വിശദീകരണം നടത്തി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശ്രീജ, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി : കെ വി അബ്ദുറഹ്മാൻ ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  യു.പി. അബ്ദുറഹ്മാൻ, സുജി കണ്ണൻ, മേഴ്‌സി ജോസ് ലിസമ്മ ബാബു,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ കെ കുഞ്ഞിമായൻ, ടി സി നസിയ്യത്ത്, സൗദ ദാമിസ്, അംഗങ്ങളായ കെകെ ഷഫീഖ്, എപി ഷമീർ, കെ ആർ അഫീദ ,  ടിപി ആമിന ഇരിക്കൂർ മഹല്ല് ജനറൽ സെക്രട്ടറി കെപി അസീസ് മാസ്റ്റർ വ്യാപാരി വ്യവസായി പ്രസിഡൻ്റ് സി സി അഹമ്മദ് കുട്ടി ഹാജി, സ്കൂൾ പ്രിൻസിപ്പൽ സി. റീന, ഹെഡ്മിസ്ട്രസ് ഇ.കെ. സാജിത, ടി. വത്സലൻ പിടി എ പ്രസിഡൻ്റ് സയീദ് കീത്തടത്ത്, എസ് എം സി ചെയർമാൻ എം പി ജലീൽ പ്രസംഗിച്ചു. 

ചടങ്ങിൽ  ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.കെ. ഷഫീഖും മുൻ പ്രധാനാധ്യാപിക വി.സി. ശൈലജയും ചേർന്ന് കലോത്സവത്തിനുള്ള ആദ്യ ഫണ്ട് എംഎൽഎയ്ക്ക് കൈമാറി.


സംഘാടക സമിതി ചെയർമാനായി സി കെ മുഹമ്മദ് മാസ്റ്റർ

കൺവീനർ പ്രിൻസിപ്പൽ  സി റീന 

ജനറൽ കൺവീനർ ഹെഡ്മിസ്ട്രസ് ഇ കെ സാജിദ 

ട്രഷറർ എ ഇ ഒ പി എൻ ഗീത

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി

പ്രോഗ്രാം :കുഞ്ഞിമായാൻ(ചെയർമാൻ 

കൺവീനർ:വത്സലൻ ടി 


ഫിനാൻസ്:കെ.പി അസീസ് മാസ്റ്റർ (ചെയർമാൻ)

ഷുഹൈബ് (കൺവീനർ)

പബ്ലിസിറ്റി: യുപി അബ്ദുറഹ്‌മാൻ

വി വി സുനേഷ് ( കൺവീനർ)

ഫുഡ് & അക്കമഡേഷൻ : കെ കെ ഷഫീഖ് ( ചെയർമാൻ)

കൺവീനർ ആർ കെ ഹരീന്ദ്രനാഥ് 

സ്റ്റേജ് & ഡക്കറേഷൻ

സിവി ഫൈസൽ ( ചെയർമാൻ)

നിഷാന്ത് നന്ദിനി ഗോപാലൻ 

ഗതാഗതം: എംപി അഷറഫ് ( ചെയർമാൻ)

കൺവീനർ സുൽഫിക്കർ 

സുവനീർ : മുനീർ കുന്നത്ത് ( ചെയർമാൻ)

കൺവീനർ ശരണ്യ ചന്ദ്രൻ 

വളണ്ടിയർ: സദാനന്ദൻ ചേപ്പറമ്പ് ( ചെയർമാൻ)

കൺവീനർ പ്രിൻസ് 

ട്രോഫി : ടി സി നസിയത്ത് ( ചെയർപേഴ്സൺ)

റുബീന 

റിസപ്ഷൻ :

സൗദദാമിസ് ( ചെയർപേഴ്സൺ)

ബീന എം



Post a Comment

0 Comments