വിവാദ റേഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 2 മന്ത്രിമാര്‍ക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്. സര്‍ക്കാര്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നല്‍കിയത്. അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാന്‍ അനുമതി നല്‍കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്ന് കുര്‍ഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റേഞ്ച് റോവറിന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





0 تعليقات