സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ തോട്ടട കണ്ണൂരിൽ 5 കോടി രൂപ ചിലവിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണത്തിന്റെ പ്രവർത്തി പുരോഗതി അഡ്വ. ടി ഒ മോഹനൻ എം എൽ എ സന്ദർശിച്ചു വിലയിരുത്തി.
ഇത്തവണത്തെ സംസ്ഥാന ടെക്നിക്കൽ കലോത്സവം കണ്ണൂരിൽ നടക്കുന്ന സാഹചര്യത്തിൽകെട്ടിട നിർമാണം പെട്ടെന്ന് പൂർത്തീകരിക്കുന്നതിന് കരാറുകാരന് എംഎൽഎ നിർദേശം നൽകി. മുൻ കൗൺസിലർ സാജേഷ്, പിടിഎ പ്രതിനിധി ബിജോയ് തയ്യിൽ, ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് പുരുഷോത്തമൻ, ഷിനു കെ സി, വിജേഷ് കുമാർ സി വി, സോമലാൽ, അനീഫ് എ, സ്വപ്ന, ധനേഷ്, രൂപേഷ് വരച്ചാൽ,പ്രകാശ് പി, സനൂപ് എ, ജിതേഷ് ടി കെ, പ്രശാന്ത്, പ്രജിത്, മുൻ പിടിഎ പ്രസിഡന്റ് സാബു എന്നിവർ സംബന്ധിച്ചു.
.jpg)





0 Comments