ഇടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുരിക്കാശ്ശേരി സെന്റ് മേരിസ് സ്കൂൾ നിർമ്മിച്ച റീൽസ് ഒരു ദിവസം കൊണ്ട് മാത്രം കണ്ടത് ഏഴു ലക്ഷത്തിലധികം ആളുകൾ . സ്കൂൾ വിദ്യാർഥികളെ MDMA പോലുള്ള ലഹരിവസ്തുക്കളുടെ വാഹകർ ആക്കുന്നതും ലഹരിക്ക് അടിമപ്പെട്ട യുവാവ് സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ വെച്ച് ആക്രമിക്കാൻ തുടങ്ങുന്നു. യുക്തി പൂർവ്വം രക്ഷപ്പെടുന്ന വിദ്യാർഥിനി പ്രിൻസിപ്പലിനെ വിളിച്ച് വിവരം അറിയിക്കുകയും പൊലീസും അധ്യാപകരുമെത്തി രക്ഷപ്പെടുത്തുന്നതുമാണ് റീൽസന്റെ സന്ദേശം.സ്കൂൾ വിദ്യാർഥികളായ അബ്രോൺ അരുൺ, അഭിജിത്, കാർത്തിക രെഞ്ചു, അഭിമോൻ അജോ, പ്രിൻസിപ്പൽ സിബിച്ഛൻ തോമസ്, ഹെഡ്മാസ്റ്റർ ബിനോയ് സെബാസ്റ്റ്യൻ, അധ്യാപകർ, മുരിക്കാശ്ശേരി പൊലീസ് തുടങ്ങിവർ റീൽസിന്റെ ഭാഗമായി. യുവ തലമുറക്ക് ഒരു മിനിറ്റ് കൊണ്ട് വലിയ സന്ദേശം നൽകുന്ന ഹൃസ്വ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ 10.30 മുരിക്കശ്ശേരി പാവനാത്മാ കോളജിൽ എത്തും.






0 تعليقات